*സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് റമളാൻ റിലീഫ് വിതരണം നടത്തി.*

പള്ളിക്കൽ കെ.കെ. കോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ചാരിറ്റബിൾ ട്രസ്റ്റ് അതിന്റെ ഏഴാമത് വാർഷികവും റമളാൻ കിറ്റുകളുടെ വിതരണവും കഴിഞ്ഞ വർഷം എസ്.എസ്.എൽ സി .പ്ലസ് ടൂ പരീക്ഷയിൽ ഏ പ്ലസ് വാങ്ങിയ കുട്ടികൾക്ക് ആവാർഡും വിതരണം നടത്തി. ചാരിറ്റിയുടെ ആഫീസിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിൽ വച്ച് നടന്ന ചടങ്ങ് എം.എൽ.എ. അഡ്വ: വി. ജോയി നിർവ്വഹിച്ചു. നാട്ടിലും വിദേശത്തുമുള്ള ഒരു കൂട്ടം യുവാക്കളുടെ വാഡ്സ് ആപ്പ് കൂട്ടായ്മയാണ് നൂറ്റി എഴുപത്തിഅഞ്ചോളം കുടുംബങ്ങൾക്ക് റമളാൻ കിറ്റ് കൊടു തന്നതിന് വേണ്ടി പ്രവർത്തിച്ചത്. റമളാൻ കിറ്റിന്റെ വിതരണോത്ഘാടനം അഡ്വ.ബി.ആർ.എം. ഷെഫീർ നിർവ്വഹിച്ചു. പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഇത്തരം കൂട്ടായ്മ നാട്ടിൽ നിലകൊള്ളുന്നതിന്റെ ആവശ്യകത ബി.ആർ.എം ഊന്നി പറഞ്ഞു. ചടങ്ങിൽ ചാരിറ്റിയുടെ ചെയർമാൻ ആലുംമൂട്ടിൽ അസ് ബർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് തോട്ടത്തിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ നൂർജഹാൻ, ഷിബിലി , വൈസ് ചെയർമാൻ ഹിലാൽ പൂവഞ്ചേരി, ജനറൽ സെക്രട്ടറി അൻവർ എ. പള്ളിക്കൽ . ലൈസുദീൻ അക്കരവിള, നാസർ പള്ളിക്കുന്നിൽ. എന്നിവർ ആശംസകൾ അർപ്പിച്ചു. റമളാൻ സന്ദേശവും പ്രാർത്ഥനയും കെ.കെ. കോണം മുസ്ലീം പള്ളിയിലെ ചീഫ് ഇമാം അലി ഹസ്സൻ ബാക്കവി നേതൃത്വം നൽകി. ബദർ സമാൻ മൂഴിയിൽ നന്ദി രേഖപ്പെടുത്തി