ശ്രീനിവാസൻ വധം:രണ്ടു പേര്‍കൂടി പിടിയിൽ, ഒരു വാഹനം കൂടി കണ്ടെത്തി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇതിനിടെ അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ആയുധം കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

“ഗൂഢാലോചനയില്‍ പങ്കാളികളായ നാലുപേരെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. കൃത്യംനടത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുക്കുകയും മേലാമുറിയില്‍ സംഭവസമയത്ത് എത്തുകയുംചെയ്ത രണ്ടുപേരും പിടിയിലായവരിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേരെ കൂടി ഇന്ന് പിടികൂടിയിരിക്കുന്നത്. അതേസമയം, പിടികൂടിയ വാഹനം സംബന്ധിച്ച് പോലീസ് ഔദ്യോഗികമായ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.