കുടുംബ പ്രാരാബ്ദം കാരണം അവസാനവർഷ ഇസ്ലാമിക ബിരുദാനന്തര പരീക്ഷ എഴുതാതെ വിദേശത്തേക്ക് ജോലി ആവശ്യത്തിലേക്ക് പോയ നസീറുദ്ദീൻ നീണ്ട 30 വർഷത്തെ കാത്തിരിപ്പുകൾക്ക് ശേഷം. ബിരുദ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കി, 30 വർഷങ്ങൾക്കു ശേഷം പഠിച്ചിരുന്ന സ്ഥാപനം ആയിട്ടുള്ള മന്നാനിയ ഇസ്ലാമിക യൂണിവേഴ്സിറ്റി വർക്കലയിൽ ചെന്ന് പരീക്ഷ എഴുതണം എന്ന ആവശ്യം സംസാരിക്കുകയും തുടർന്ന് മഞ്ഞാലി അധികൃതർ നൽകിയ പിന്തുണയിൽ പരീക്ഷ എഴുതുകയും ചെയ്തു. 30 വർഷങ്ങൾക്ക് ശേഷം പരീക്ഷയെഴുതി ഉയർന്ന വിജയം നൃത്തം ആക്കുകയും 12 റാങ്ക് സ്വന്തമാക്കുകയും ചെയ്തു . പരീക്ഷയെഴുതി വിദേശത്തേക്ക് മടങ്ങിയ നസീർ മുസ്ലിയാർ സുഹൃത്തുക്കൾ മുഖേന ആണ്ഈ വർഷത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അറിഞ്ഞത്. അത്യപൂർവ മായാണ് 30 വർഷങ്ങൾക്ക് ശേഷം ഒരു വിദ്യാർത്ഥിഅവസാന പരീക്ഷ എഴുതി വിജയിക്കുന്നത്. തിരുവനന്തപുരം വർക്കല സ്വദേശിയാണ് നസീർ മുസ്ലിയാർ, ഭാര്യ താഹിറ, കെ എസ് യൂ അബ്ദുല്ല വർക്കലയുടെ പിതാവാണ്, സൽമാൻ നൂറ എന്നിവർ ആണ് മറ്റു മക്കളാണ്