കൊച്ചി• മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരിൽ മലയാറ്റൂർ തീർഥാടന സംഘം സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. നാലു പേർക്കു ഗുരുതര പരുക്കേറ്റു. കോട്ടയം ഏറ്റുമാനൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം. മലയാറ്റൂർ തീർഥാടനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.