സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം. 160 രൂപ കൂടി
വര്‍ധിച്ചതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.39,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മൂന്നുദിവസത്തിനിടെ 760 രൂപയാണ് വര്‍ധിച്ചത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 4955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില.

കഴിഞ്ഞ ആഴ്ച പകുതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന അഞ്ചാമത്തെ വര്‍ധനയാണ് ഇപ്പോഴത്തേത്. ഈ ദിവസങ്ങളില്‍ പവന് കൂടിയത് 1400 രൂപയാണ്