ശാർക്കര : ശാർക്കര മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള അശ്വതി ആഘോഷം ഞായറാഴ്ച നടക്കും. ചിറയിൻകീഴ് താലൂക്കിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള കരക്കാരുടെ ഉരുൾ ഘോഷയാത്ര ഒൻപതാം ഉത്സവദിനമായ ഞായറാഴ്ച വൈകീട്ടോടെ ശാർക്കര ക്ഷേത്രത്തിലേക്ക് പുറപ്പെടും.
വാദ്യമേളങ്ങളും വർണാഭമായ ഫ്ളോട്ടുകളും വൈവിധ്യമാർന്ന കലാപരിപാടികളും അകമ്പടി സേവിക്കുന്ന ഉരുൾ ഘോഷയാത്ര തിങ്കളാഴ്ച പുലർച്ചെയോടെ ക്ഷേത്രത്തിൽ സംഗമിക്കും. .
ശാർക്കര നായർ കരയോഗത്തിന്റെ നേതൃത്വത്തിൽ പഴയവീട്ടിൽ കാവിൽ നിന്നാണ് ശാർക്കരയിലേയ്ക്കുള്ള ആദ്യ ഉരുൾ ഘോഷയാത്ര ആരംഭിക്കുന്നത്. പുതുക്കരി, മുക്കാലുവട്ടം ദേവീക്ഷേത്രം, വലിയകട അണ്ണൻവിളാകം ശിവക്ഷേത്രം, ആൽത്തറമൂട്, പുളിമൂട്ടിൽക്കടവ്, കൂട്ടുംവാതുക്കൽ, എരുമക്കാവ്, പടനിലം, കൂന്തള്ളൂർക്കര, അഴൂർ മഹാഗണപതികോവിൽ, ആറ്റിങ്ങൽ മാർക്കറ്റ് റോഡ്, കിഴുവിലം കുന്നുവാരം, ചക്കമത്ത് ദുർഗ്ഗാദേവീ ക്ഷേത്രം, ആറ്റിങ്ങൽ വലിയകുന്ന്, ജി.വി.ആർ.എം. മാമം, കടയ്ക്കാവൂർ തെക്കുംഭാഗം, മഞ്ചാടിമൂട്, ശ്യാമളത്തോപ്പ്, ചുമടുതാങ്ങി, കോരാണി പുകയിലത്തോപ്പ്, മുട്ടപ്പലം പൊയ്കയിൽ, കുറക്കട, കുന്നിൽ പനയുടെമൂട് മാടൻനട, ചിറയിൻകീഴ് ബസ്‌സ്റ്റാന്റ്, ഇരപ്പുപാലം, പുരവൂർ ഒറ്റക്കലുങ്ക്, ഇരട്ടക്കലുങ്ക്, പാവൂർക്കോണം തെക്കതിൽ, വലിയ ഏല, വൈദ്യന്റെ മുക്ക്, ആറ്റിങ്ങൽ ടൗൺ എന്നീ കരക്കാരുടെ നേതൃത്വത്തിലാണ് ഉരുൾ ഘോഷയാത്ര. തിങ്കളാഴ്ച രാവിലെ ഏഴിന് പ്രധാന വഴിപാടായ ഗരുഡൻതൂക്കം ആരംഭിക്കും.