വഞ്ചിയൂർ ഗവൺമെൻറ് യു.പി സ്കൂളിൽ വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും നടന്നു.

വഞ്ചിയൂർ ഗവൺമെന്റ് യു.പി സ്കൂളിലെ വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും എന്റോവ്‌മെന്റ് വിതരണവും ആഘോഷപൂർവം നടന്നു. ആറ്റിങ്ങൽ എംഎൽഎ  ഒ. എസ്.അംബിക സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.കരവാരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രഥമ അധ്യാപിക പുഷ്കല.ഡി.കെ സ്വാഗതം പറഞ്ഞു.  എന്റോവ്‌മെന്റ് വിതരണവും എൽഎസ്എസ് വിജയികൾക്കുള്ള ഉപഹാരങ്ങളും നൽകുകയുണ്ടായി.  സ്കൂളിന്റെ പുരോഗതിക്ക് വേണ്ടിപ്രവർത്തിക്കണമെന്നും, വോളിബോൾ കോർട്ട് ഉദ്ഘാടനം മെയ് 15 ന് മുൻപായി നടത്തി പൊതുയോഗം വിളിക്കണം എന്നും അറിയിച്ചു.എസ്.ആർ.ജി
കൺവീനറും കൈറ്റ് വിക്റ്റേഴ്സ് ചാനൽ അധ്യാപികയുമായ മഞ്ജു മോൾ. പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മുഖ്യ അതിഥിയായി പ്രശസ്ത സിനിമാതാരം നോബി മാർക്കോസ് പങ്കെടുത്ത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജി. ജി. ഗിരികൃഷ്ണൻ ബ്ലോക്ക്‌ മെമ്പർ കവിത, നഗരൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബി ശ്രീരാജ്, കരവാരം പഞ്ചായത്ത് മെമ്പർ ദീപ്തി, നഗരൂർ വാർഡ് മെമ്പർ അനോപ് ആനന്ദ്, ബി.ആർ.സി ട്രെയിനർ വിനോദ്, സി.ആർ.സി കോഡിനേറ്റർ ശ്രീമതി ഷീബ. കെ, പി.ടി.എ പ്രസിഡന്റ് രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്യാം പരിപാടിയിൽ നന്ദിയും രേഖപ്പെടുത്തി.