ഡിജിറ്റൽ യുഗത്തിൽ എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്‌വേർഡുകൾക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. വളരെ അപൂർവമായി ആളുകൾ ഉപയോഗിക്കുന്നതും എളുപ്പത്തിൽ എല്ലാവർക്കും ഓർത്തെടുക്കാനാവുന്നതുമായ വാക്കുകളോ ചിഹ്നങ്ങളോ ആണ് സാധാരണയായി പാസ്സ്‌വേർഡുകളായി ഉപയോഗിക്കുന്നത്. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്.
പലപ്പോഴും നമ്മൾ പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക. എളുപ്പം ഓർത്തെടുക്കുവാൻ സാധാരണ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നത് ഹാക്കർമാർക്കു മോഷണം എളുപ്പമാക്കും. പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും സ്ട്രോങ്ങ് പാസ്‌വേഡുകള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്.
#keralapolice