കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ സായി ശങ്കറിന് അന്വേഷണസംഘം നോട്ടീസ് നല്‍കി. ദിലീപിന്റെയടക്കം ഫോണില്‍നിന്ന് സായിശങ്കര്‍ തെളിവ് നശിപ്പിച്ചെന്ന കണ്ടെത്തലിലാണ് നടപടി. ഇന്നലെ ക്രൈംബ്രാഞ്ച് എഡിജിപി മുന്‍പാകെ കീഴടങ്ങിയ സായി ശങ്കറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സുരജും സുഹൃത്ത് ശരത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് പുറമെ സുരജും ആലുവയിലെ ഡോ.ഹൈദരാലിയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നു. പുറത്തുവന്നതടക്കം മൂന്ന് ഫോണ്‍ സംഭാഷണങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് നേരത്തെ കൈമാറിയത്.
അതേസമയം ദിലീപിൻ്റെ അഭിഭാഷക കമ്പ്യൂട്ടറുകൾ കസ്റ്റഡിയിൽ എടുത്തേക്കുമെന്നാണ് റിപ്പോർട്ട്