തൃശൂരിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസ്;മകൻ കീഴടങ്ങി

തൃശൂർ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അനൂപ് കീഴടങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുടുംബവഴക്കിനെ തുടർന്നാണ് തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്.

കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞതിനു ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.