തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ പേരൂർക്കട ബാലവികാസ് സ്പെഷ്യൽ സ്കൂൾ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു
തിരുവനന്തപുരം : ഭിന്നശേഷിക്കുട്ടികളുടെ വ്യക്തിത്വവികാസത്തിനു വിദേശരാഷ്ട്രങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂതന പഠനസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പേരൂർക്കട ബാലവികാസ് സ്പെഷ്യൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ അധ്യക്ഷനായി. പ്രവാസി മലയാളിയായ ഗണേശ്കുമാർ സ്കൂളിന് സമർപ്പിച്ച ബസിന്റെ താക്കോൽദാനകർമവും നിർവഹിച്ചു.
വി.കെ.പ്രശാന്ത് എം.എൽ.എ., തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജമീലാശ്രീധർ, യൂണിയൻ വൈസ് പ്രസിഡന്റ് എം.വിനോദ്കുമാർ, സെക്രട്ടറി വിജു വി.നായർ, വനിതാ യൂണിയൻ പ്രസിഡന്റ് എം.ഇൗശ്വരി അമ്മ, സ്പെഷ്യൽ സ്കൂൾ കൺവീനർ പി.മുരളീധരൻനായർ എന്നിവർ സംസാരിച്ചു.