സ്വർണവില വര്‍ധിച്ചു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,600 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4825 രൂപയായി.

ഈ മാസം ആദ്യം പവന് 38,480 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞു. നാല്, അഞ്ച്, ആറ് തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്നലെ 160 രൂപ കൂടി നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് 200 രൂപ വര്‍ധിച്ചത്.