‘ഒരു സ്റ്റാര്‍ ആണെന്ന പരിഗണനയൊന്നും ദിലീപിന് കൊടുത്തിട്ടില്ല. സാധാരണക്കാരനായ ഒരാള്‍ ഇതേപോലൊരു കേസില്‍ പെട്ടാല്‍ അവരോട് പെരുമാറുന്ന രീതിയില്‍ തന്നെയാണ് ദിലീപിനോടും പെരുമാറിയത്. അല്ലാതെ പ്രത്യേകിച്ച് ഒരു പരിഗണന നല്‍കിയിട്ടില്ല.
നടനെന്നോ നടിയെന്നോ ഉള്ള പരിഗണന അല്ല കൊടുത്തത്. ഒരു പുരുഷനും സ്ത്രീയും, ആ സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവന്ന വേദന… ആ ഒരു പരിഗണന മാത്രമേ കൊടുത്തിട്ടുള്ളൂ. എടുത്തുപറയേണ്ട കാര്യം ഒരു സമ്മര്‍ദ്ദവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ, വേറെയൊരു ഭാഗത്തുനിന്നോ ഞങ്ങള്‍ക്കുണ്ടായിട്ടില്ല.’- അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.