പട്ടിക വർഗ്ഗ മേഖലകളിലെ സ്വന്തമായി കെട്ടിടം ഇല്ലാത്ത അങ്കണവാടികൾക്ക് പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ പദ്ധതിയിൽ ഉൾപെടുത്തി കെട്ടിടം നിർമിക്കുന്നതിനായ് പ്രോപ്പോസലുകൾ ക്ഷണിക്കുന്നു.
ജില്ലയിൽ കെട്ടിട നിർമ്മാണത്തിന് സ്ഥലം ലഭ്യമായിട്ടുള്ള പട്ടിക വർഗ്ഗ മേഖലകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിനായി പ്രോപ്പോസലുകൾ ക്ഷണിയ്ക്കുന്നു.
സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണം സാധ്യമാകാത്ത പട്ടിക വർഗ്ഗ മേഖലകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികൾക്ക് 25 ലക്ഷം രൂപയിൽ നിജപ്പെടുത്തി LSGD എഞ്ചിനീയറിംഗ് വിഭാഗം മുഖേന തയ്യാറാക്കിയ പ്രസ് സോഫ്റ്റ്വെയറിലെ എസ്കിമേറ്റും പ്ലാനും സഹിതം സമർപ്പിക്കാവുന്നതാണ്.
ലഭ്യമായ സ്ഥലം കെട്ടിട അനുയോജ്യമാണെന്ന സിഡിപി യുടെ സാക്ഷ്യപത്രവും പ്രൊപ്പോസലിനോടൊപ്പം ഉൾപ്പെടുത്തേണ്ടതാണെന്നും വനിത ശിശു വികസന ഡയറക്ടർ അറിയിച്ചു.