മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പത്മശ്രീ പ്രേം നസീറിന്റെ വീട് വില്‍പ്പനയ്‌ക്ക്. ചിറയിൻകീഴിലെ ലൈലാ കോട്ടേജ് എന്ന വീടാണ് വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നത്.
ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശത്താണ് 60 വര്‍ഷത്തോളം പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്നത്. കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ജനലും വാതിലും ചിതലരിച്ച് തുടങ്ങി. എന്നാല്‍ വീട് കാണാന്‍ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്.
പ്രേം നസീര്‍ മരിച്ചപ്പോള്‍ മൂന്നു മക്കളില്‍ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. അടുത്തിടെ റീത്ത ഇത് തന്റെ മകള്‍ക്ക് നല്‍കി. ഇവര്‍ ഇപ്പോള്‍ അമേരിക്കയില്‍ കുടുംബസമേതം സ്ഥിര താമസമാക്കിയിരിക്കുകയാണ്.