കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

കൊല്ലം: കൊല്ലം (kollam) ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം (Earthquake). പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. 20 സെക്കന്റ് മുതൽ നാൽപ്പത് സെക്കൻഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.