തിരുവനന്തപുരം: റംസാൻ മാസപ്പിറവി ദൃശ്യമായതിനാൽ ഞായറാഴ്ച റംസാൻ വ്രതം ആരംഭിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. ഇതു സംബന്ധിച്ച് പാളയം ജുംആ മസ്ജിദിൽ കൂടിയ യോഗത്തിൽ ശ്രീകാര്യം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഷംസുദീൻ ഖാസിമി, ഹുസൈൻ മൗലവി മുണ്ടക്കയം, പാപ്പനംകോട് മസ്ജിദ് ഇമാം മുഹമ്മദ് മുഹ്‌സിൻ, തമ്പാനൂർ ജുംആ മസ്ജിദ് ഇമാം മുഹമ്മദ് ഷിബിലി മൗലവി, മുരുക്കുംപുഴ മുസ്‌ലിം ജമാ അത്ത് ഇമാം എച്ച്.ഷഹീർ മൗലവി, കണിയാപുരം ബദറുദീൻ മൗലവി, ജെ.ഷഫീർ മൗലവി പാച്ചല്ലൂർ, താജുദീൻ ഇമാം, എം.ഐ.ഇർഷാദ് അർഖാസിമി, മാഹീൻ മൗലവി വഴുതക്കാട്, ഉമർകുട്ടി മൗലവി, നജ്മുദീൻ അൽഖാസിമി വെമ്പായം, ഉവൈസ് അമാനി ശാസ്തമംഗലം, യഹ്‌യ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
ഞായറാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം.അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയിൽ മണക്കാട് വലിയ പള്ളിയിൽ കൂടിയ ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.
ഹാഫിസ് പി.എച്ച്.അബ്ദുൽ ഗഫാർ മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, ഇ.പി.അബൂബക്കർ ഖാസിമി, കുറ്റിച്ചൽ ഹസ്സൻ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂർ, മോഡേൺ അബ്ദുൽ ഖാദർ ഹാജി, എം.അബ്ദുറഷീദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.