വർക്കല:വർക്കല വിനോദസഞ്ചാര മേഖലയായ നോർത്ത് ക്ലിഫിൽ ആന്റി ക്രാഫ്റ്റ് കടക്ക് തീപിടുത്തം. ഇന്ന് പുലർച്ചെ 3 മണിക്കാണ് തീപിടുത്തമുണ്ടായാത് കടയിൽ തീ പടരുന്നത് ടൂറിസം പോലീസിന്റെ ശ്രദ്ധയിൽ പെടുകയും തുടർന്ന് നൈറ്റ് പെ ട്ട്രാ ളിംഗ് ടീമീനേയും, ഫയർഫോഴ്സിനേയും വിവരം മറിയിച്ചു അവർ സ്ഥലതെത്തി തീയണച്ചു. വൻ ദുരന്തമാണ് ഒഴിവായത്. കട ഭാഗീകമായി കത്തിനശിച്ചു. കർണ്ണാടക സ്വദേശി വിഡ്ഡലിന്റെ ഷോപ്പാണ് കത്തി നശിച്ചത്. വിഡ്ഡലം കുടുംബവും തീപടർന്ന് തൊട്ടു സമീപത്തുള്ള റൂമിൽ ആയിരുന്നു താമസം അടുത്തുള്ള കടകളിലേക്ക് തീ പടർന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു എന്ന് ഫയർഫോഴ്സ് വൃത്തങ്ങൾ അറിയിച്ചു
യഥാസമയം തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതിനാൽ കൂടുതൽ കടകളിലേക്കും സമീപ റിസോർട്ടുകളിലേക്കും തീ പടർന്നിട്ടില്ല.