കുടിവെള്ളം ചോദിച്ച് സത്താര്‍ ബഹളം വെച്ചതോടെ വീട്ടുകാര്‍ വാതില്‍ അടച്ച് അകത്തുകയറി. കതക് ഇടിച്ചും ചവിട്ടിയും തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് പൂട്ടിയിട്ട നായെ ആക്രമിച്ചു. നായുടെ കഴുത്തില്‍ കയറിട്ട് മുറുക്കുന്നതുകണ്ട അന്‍വിന്‍ പുറത്തിറങ്ങി തടയാന്‍ ശ്രമിച്ചു. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അന്‍വിന്‍റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. മകനെ കുത്തുന്നതുകണ്ട് ഓടിയെത്തിയ വിന്‍സിയുടെ നേരെയും സത്താര്‍ തിരിഞ്ഞു. വിന്‍സിയുടെ കൈയിലാണ് കുത്തേറ്റത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സത്താറിനെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുത്തേറ്റ വിന്‍സി എടത്വ ട്രഷറി ഓഫിസ് ജീവനക്കാരിയാണ്. എടത്വ എസ്.ഐ സി.പി. കോശി, എ.എസ്.ഐ സജികുമാര്‍, സീനിയര്‍ സി.പി.ഒ പ്രദീപ് കുമാര്‍, സി.പി.ഒ മാരായ സനീഷ്, കണ്ണന്‍, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.