ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി:ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതവാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ വരാപ്പുഴ വിഷ്ണു ടെമ്പിൾ റോഡ് കൃഷ്ണകൃപയില്‍ എം.ബാബുരാജ് (52) മരിച്ചു.ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും ആര്‍ട്ടിസ്റ്റ് അജയന്റെയും സഹോദരനാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച്‌ ബാബുരാജിനെ വാഹനം ഇടിച്ചിട്ടത്.തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെയാണ് മരിച്ചത്.