പത്ത്, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിൽ അപേക്ഷിക്കാനുള്ള കാലാവധി നീട്ടി.

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന തുല്യത കോഴ്സുകളില്‍ അപേക്ഷിക്കാനുള്ള കാലാവധി നീട്ടി.

പത്ത്, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളില്‍ പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി
ഏപ്രില്‍ 25 വരെ നീട്ടി. 50 രൂപ പിഴയോടെ മെയ് 10 വരെയും, 200 രൂപ അധിക പിഴയോടെ 20 വരെയും അപേക്ഷിക്കാം. കൂടാതെ നാലാം തരം, ഏഴാം തരം തുല്യത കോഴ്സുകളില്‍ ഏപ്രില്‍ 30 വരെ പിഴയില്ലാതെ രജിസ്റ്റര്‍ ചെയ്യാം.

അപേക്ഷാ ഫീസില്ല. പത്താംതരം തുല്യത കോഴ്സിന് 1850 രൂപയാണ് ഫീസ്. ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപ. പഠിതാക്കള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ കേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.