മാലിന്യ സംസ്കരണ നിയമാവലിയിൽ പുതിയ നിർദേശങ്ങൾ : പഞ്ചായത്ത്കൾക്ക് കൂടുതൽ അധികാരങ്ങൾ.

▪️വസ്തുവിലോ പറമ്പിലോ മാലിന്യം നിറഞ്ഞാൽ ഉടമസ്ഥന് പിഴ.

▪️സർക്കാർ സ്ഥാപനങ്ങളുടെ പരിസരം പരിപാലിച്ചില്ലെങ്കിൽ അധികാരിക്കെതിരെ നടപടി.


തദ്ദേശ സ്ഥാപനത്തിലെ അധികൃതർ നേരിട്ടെത്തി പിഴ ചുമത്തുക. ശുചിത്വ കേരള
ത്തിനായുള്ള മാലിന്യ സംസ്കരണ നിയമാവലിയിലാണ് പുതിയ നിർദേശം.  2016 ൽ കേന്ദ്രക്കാർ പാസാക്കിയ നിയമത്തിന് 2018 ൽ തന്നെ സംസ്ഥാനം നയം രൂപീകരിച്ചിരുന്നു. തുടർന്നാണ് ഏകീകൃത നിയമാവലി തയ്യാറാക്കിയത്. 

പൊതുസ്ഥലം , തെരുവ് , നിരത്ത് , ജല സ്രോതസ്സ് എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയരുത്. അനുവദിച്ചിട്ടുള്ള ഇടങ്ങ ളിലേക്കല്ലാതെ അഴുക്കുചാലിലെ വെള്ളം ഒഴിക്കിവിട്ടാലും പിടിവീഴും.

പൊതുഇടം പരിപാലിക്കാൻ വിവിധ സംഘടനകളെ ചുമതലപ്പെടുത്താം . നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പാദനം , സംഭരണം , വിതരണം , വിൽപ്പന , വലിച്ചെറിയൽ എന്നിവ തടയാനും തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്.

സർക്കാർ സ്ഥാപനങ്ങളുടെ പരിസരം പരിപാലിച്ചില്ലെങ്കിൽ അധികാരിക്കെതിരെ നടപടിയെടുക്കും.  ഉപയോഗിക്കാത്ത കെട്ടിടം , പുരയിടം , വാടകക്കാരോ പാട്ടക്കാരോ കൈവശം വച്ചിരിക്കുന്ന വസ്തു എന്നിവിടങ്ങളിൽ മാലിന്യം നിറഞ്ഞാൽ ഉത്തരവാദി ഉടമസ്ഥരോ കൈവശക്കാരോ ആയിരിക്കും. ഈ മാലിന്യം പഞ്ചായത്തിന് നീക്കം ചെയ്യാം
എന്നാൽ ചെലവ് ഉടമയിൽനിന്ന് ഈടാക്കും.
മറ്റുള്ളവർ ഇടുന്ന മാലിന്യമാണെങ്കിലും അത് നീക്കാനുള്ള തുക സ്ഥല ഉടമ നൽകേണ്ടിവരും.

 മാലിന്യ ശുചീകരണത്തിൽ ഏർപ്പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താം. നിർമാണമോ അറ്റകുറ്റപണിയോ നടത്തുമ്പോൾ പരിസര വാസികൾ പൊടി ഏൽക്കാതിരിക്കാൻ ഓലയോ ടാർപോളിനോ ഉപയോഗിച്ച് മറയ്ക്കണമെന്നും നിയമാവലി യിൽ പറയുന്നു.