ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീംകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം തേടി മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചു. നാലാം പ്രതി വിജീഷിനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് നീക്കം.മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്ന് പള്‍സര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. മറ്റു പ്രതികള്‍ക്കെല്ലാം വിവിധ കോടതികളില്‍നിന്നായി ജാമ്യം ലഭിച്ചു. ജയിലില്‍ ശേഷിച്ചിരുന്ന നാലാംപ്രതി വിജീഷിന് ഹൈക്കോടതിയാണ് ഇന്നലെ ജാമ്യം നല്‍കിയത്.

വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വിജീഷ് ആവശ്യപ്പെട്ടത്. ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വിജീഷ് ചൂണ്ടിക്കാട്ടി. ഇതേ വാദങ്ങള്‍ തന്നെയാണ് പള്‍സര്‍ സുനിയും ഉന്നയിച്ചിട്ടുള്ളത്. വിചാരണ അടുത്തെങ്ങും തീരുമെന്നു കരുതുന്നില്ലെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.