കിളിമാനൂർ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും ഇന്ധന വിലവര്‍ധന യ്ക്കെതിരെയും കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരവും പ്രതിഷേധ പ്രകടനവും കര്‍ഷക കോൺഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അടയമൺ S മുരളിധരൻ ഉത്ഘാടനം ചെയ്തു. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പ് നടന്ന കാലയളവില്‍ 137 ദിവസത്തോളം ഇന്ധന വിലവര്‍ധന ഉണ്ടായിരുന്നില്ല. എന്നാൽ ഫല പ്രഖ്യാപന ശേഷം പതിമൂന്ന് ദിവസം കൊണ്ട് പത്തു രൂപ വര്‍ദ്ധിപ്പിച്ചു എന്ന് ഉത്ഘാടകൻ പറഞ്ഞു. കൂടാതെ സംസ്ഥന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കാത്ത തീരുമാനത്തിന് എതിരെയും പ്രതിഷേധം രേഖപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം കര്‍ഷകരും കര്‍ഷക തൊഴിലാളികളും രാജ്യത്ത് ജനങ്ങളും ദുരിതത്തില്‍ ആണെന്നും മണ്ണെണ്ണ വില വര്‍ധിന കാരണം മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയില്‍ ആണെന്നും കേന്ദ്രത്തില്‍ BJP സർക്കാർ അധികാരത്തില്‍ വരുമ്പോൾ ഇരുന്നൂറ്റി അമ്പത് രൂപ ആയിരുന്ന പാചക വാതക വില ആയിരത്തിന് പുറത്ത് ആയി ഗാര്‍ഹിക ചെലവ് കുത്തനെ ഉയർന്നു എന്നും കൂട്ടിചേര്‍ത്തു. കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിനാരുവീള അധ്യക്ഷത വഹിച്ച ചടങ്ങില്‍ DCC അംഗം മണമ്പൂര്‍ സത്യശീലൻ മുഖ്യ പ്രഭാഷണം നടത്തി. DCC അംഗം ശൈലേജ് കുമാര്‍,INTUC മണ്ഡലം പ്രസിഡന്റ് നഗരൂർ ശ്രീകുമാർ, പ്രസന്ന കുമാരി, കര്‍ഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ആറ്റിങ്ങല്‍ മനോജ് രമ ഭായ്, വിജയകുമാര്‍, കര്‍ഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ സജീവ്, ആറ്റിങ്ങല്‍ ഭാസി, സതീശന്‍, ദിവാകര കുറുപ്പ്, അജയന്‍, ഗുരു ലാൽ മണികണ്ഠന്‍, ബാബു പുല്ലയിൽ, അനു മോന്‍എന്നിവർ പങ്കെടുത്തു