ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ കഴുത്തില്‍ ഫാനിൻ്റെ വയർ കുരുങ്ങി, ദാരുണാന്ത്യം

കണ്ണൂര്‍: ഉറക്കത്തിനിടെ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകന്‍ ദേവാംഗാണ് മരിച്ചത്.

എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ തന്നെ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊട്ടടുത്തുണ്ടായിരുന്ന ടേബിൾ ഫാനിന്റെ വയര്‍ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു.