കായിക്കര ആശാൻ സ്മാരകത്തിൽ കുമാരനാശാന്റെ 150-ാമത് ജന്മദിനാഘോഷം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കായിക്കര : അഞ്ചുതെങ്ങ് കായിക്കര കുമാരനാശാൻ സ്മാരകത്തെ ചരിത്രസ്മാരകമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കായിക്കര ആശാൻ സ്മാരകത്തിൽ കുമാരനാശാന്റെ 150-ാമത് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചെറുന്നിയൂർ ജയപ്രകാശ് അധ്യക്ഷനായ ചടങ്ങിൽ യുവകവി പുരസ്കാരം സോണിയ ഷിനോയ്ക്ക് നൽകി. ഒരുവർഷം നീളുന്ന ആശാൻ ശതോത്തര കനകജൂബിലി ജന്മവാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.എ.റഹീമിനെ ആദരിച്ചു.
വി.ലൈജു, കവി ഏഴാച്ചേരി രാമചന്ദ്രൻ, വി.ശശി എം.എൽ.എ., ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, ഡോ. ബി.ഭുവനേന്ദ്രൻ, ലിജാ ബോസ്, നളിനി വിജയരാഘവൻ, എസ്.പ്രവീൺ ചന്ദ്ര, ജയശ്രീ രാമൻ, സി.വി.സുരേന്ദ്രൻ, പ്രൊഫ. വി.എ. വിജയ, കരവാരം രാമചന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, ശ്യാമപ്രകാശ്, റെജി കായിക്കര, സജി സുന്ദർ, ദിവ്യ ഗണേഷ്, ഡി.ശ്രീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.