അടൂർ പ്രകാശ് എംപിയുടേയും യു എ ഇ ആറ്റിങ്ങൽ കെയറിന്റേയും സഹായത്തോടെ പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി അബ്ദുൽ റഹിം ഷാജഹാൻ ഇന്ന് വൈകുന്നേരം നാട്ടിലെത്തും..

അബുദാബി മുസഫയിൽ ജോലി ചെയ്തു വരികയായിരുന്ന  പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി അബ്ദുൽ റഹിം ഷാജഹാൻ 2019ൽ ഒരു കേസിൽ അകപ്പെട്ട് ജയിലിൽ ആവുകയും 2020 സെപ്റ്റംബർ 4 ന് ജയിലിൽ വെച്ച് ഇദ്ദേഹത്തിന്  സ്ട്രോക്ക് ഉണ്ടാവുകയും തുടർന്ന് ശരീരം പാരലൈസ് ആയി ഗുരുതര അവസ്ഥയിൽ ആവുകയും ചെയ്തു.

അബുദാബിയിലെ വിവിധ ആശുപത്രികളിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു എങ്കിലും ഇതുവരെയും പുരോഗതി ഉണ്ടായില്ല.

ഇദ്ദേഹത്തിന് യാത്ര ചെയ്യുന്നതിനുള്ള നിയമ തടസം മാറ്റാനും, നാട്ടിൽ കൊണ്ടുവരാനുള്ള ഭീമമായ തുക കണ്ടെത്താൻ  സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 20 നാണ്  ആറ്റിങ്ങൽ കെയർ അബുദാബി കോർഡിനേറ്റർ ഷുഹൈബ് പള്ളിക്കൽ  ബന്ധപ്പെട്ടത്.

ഉടൻ തന്നെ ഈ വിവരം ഞാൻ വിദേശകാര്യ മന്ത്രിയെയും എംബസി അധികൃതരെയും അറിയിക്കുകയും എംബസി മുഖേന ഇദ്ദേഹം ജോലി ചെയ്ത കമ്പനി മാനേജ്‌മെന്റുമായും ജയിൽ അധികൃതരുമായും  ചർച്ചകൾ നടത്തി പരിഹരിക്കുകയും ചെയ്തു. 

ഇന്ന് അദ്ദേഹത്തെ ആംബുലൻസ് മാർഗം ദുബായ് എയർപോർട്ടിൽ എത്തിച്ചു. ഇന്ന് വൈകുന്നേരത്തോടെ വിമാനം കൊച്ചിയിൽ എത്തും. എയർ ആംബുലൻസ് സൗകര്യത്തോടെ ഒരു നേഴ്സ്സിന്റെ മേൽനോട്ടത്തിലാണ് ഇദ്ദേഹത്തെ കൊണ്ടുവരുന്നത്. കൂടാതെ ഒരു ബന്ധവും അനുഗമിക്കുന്നുണ്ട്.

അദ്ദേഹത്തെ യാത്രയയക്കാനും സൗകര്യങ്ങൾ ഒരുക്കാനും ആറ്റിങ്ങൽ കെയർ UAE കോർഡിനേറ്റർ ഷാജി ഷംസുദീൻ, വിവിധ എമിരേറ്സിലെ കോർഡിനേറ്റർമാരായ നൗഷാദ് അഴൂർ, ബിജോയ്‌ കിളിമാനൂർ എന്നിവർ എയർപോർട്ടിൽ എത്തിയിരുന്നു.

ഈ ചെറുപ്പക്കാരൻ തുടർചികിത്സ നടത്തി വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിൽ തിരിച്ചെത്തട്ടേയെന്ന് പ്രാർത്ഥിക്കുന്നു.🙏

വളരെ സങ്കീർണ്ണമായ ഈ വിഷയം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ സഹായിച്ച വിദേശകാര്യ മന്ത്രി ജയ്ശങ്കർജി, അബുദാബി എംബസി ഉദ്യോഗസ്ഥർ, ജയിൽ അധികൃതർ, കമ്പനി മാനേജ്‌മെന്റ്, ആറ്റിങ്ങൽ കെയർ പ്രവർത്തകർ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു🙏
അടൂർ പ്രകാശ് എം പി