പെൺകുട്ടിയ്ക്ക് രക്ഷിതാക്കൾ ഓൺലൈൻ ക്ലാസ് വഴി പഠിക്കുന്നതിനായി ഫോൺ വാങ്ങി നൽകിയിരുന്നു.
വാട്സാപ്പിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട യുവാവ് മറ്റാരുമില്ലാത്ത നേരം പെൺ കുട്ടിയുടെ വീട്ടിൽ എത്തുകയും വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
പിന്നീട് ഇയാളുടെ സ്വഭാവത്തിൽ സംശയം തോന്നിയ പെൺകുട്ടി വിവരം രക്ഷിതാക്കളോട് പറയുകയും രക്ഷിതാക്കൾ കിളിമാനൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡോക്ടർ ഗോപിനാഥ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ടി എസ് സുനീഷ് ബാബുവിൻ്റെ മേൽനോട്ടത്തിൽ കിളിമാനൂർ എസ് എച്ച് ഒ എസ് സനൂജിൻ്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത് കെ നായർ,എ എസ് ഐ ഷജീം, സി പി ഒ മാരായ അജിത് രാജ്, മഹേഷ്, പ്രദീപ്, പ്രിയ സാജന എന്നിവരടങ്ങിയ സംഘമാണ് ആണ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .