കിളിമാനൂർ പൊലീസ് സ്റ്റഷന് സമീപം കിഴക്കേടത്ത് സഹോദരി- സഹോദരൻമാർ തമ്മിൽ സംഘർഷം. അടി പിടിയിൽ സഹോദരിമാരിൽ ഒരാൾക്കു പരിക്ക്. ഇന്ന് ഉച്ചക്ക് രണ്ട് മണിയ്ക്കാണ് സംഭവം. രണ്ട് മണിക്ക് തുടങ്ങിയ സംഘർഷം മൂന്ന് വരെ തുടർന്നു. ഒടുവിൽ പൊലീസ് എത്തിയാണ് സഹോദരങ്ങളെ പിരിച്ചുവിട്ടത്. സംഘട്ടനത്തിൽ പരുക്കേറ്റ സ്ത്രീയെ പൊലിസ് തന്നെ ആട്ടോയിൽ കയറ്റി ആശുപത്രിയിൽ വിട്ടു. സഹോദരിമാരുടെ വീട് സഹോദരൻ അടിച്ച് തകർത്തതാണ് ഇരുവരും തമ്മിൽ വഴക്കിന് കാരണമെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം. കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടും പരിഹാരവും നീതിയും കിട്ടുന്നില്ലെന്നും പയറ്റങ്ങാക്കുഴി സ്വദേശികളായ സഹോദരിമാർ ഇടയ്ക്കിടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇവരുടെ സഹോദരനെ കിളിമാനുർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.