*അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു മരണപ്പെട്ടത് വെഞ്ഞാറമൂട്ടിലെ ഹോം അപ്ലൈൻസ് ഷോപ്പിലെ ജീവനക്കാരൻ .*

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തേക്കട കുന്നിൽ വീട്ടിൽ ജിത്ത് പ്രകാശ്(20) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി വെമ്പായത്തിനു സമീപം മുക്കമ്പാല മൂട്ടിൽ വച്ചായിരുന്നു അപകടം.
യുവാവ് സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.വെഞ്ഞാറമൂട്ടിൽ ഹോം അപ്ലൈൻസ് ഷോപ്പിൽ ജീവനക്കാരനായിരുന്നു യുവാവ് .
പിതാവ് സജി മാതാവ് ശ്രീലേഖ സഹോദരി റീന ..