അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ വർക്കല ബീച്ചും പരിസരവും ശുചീകരിച്ചു.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ വർക്കല ബീച്ചും പരിസരവും ശുചീകരിച്ചു. ബ്ലൂ ബീറ്റ്സ് എന്ന പദ്ധതിപ്രകാരം വർഷങ്ങളായി അഞ്ചുതെങ്ങ് പോലീസ് നടത്തിവരുന്ന  പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വർക്കല ബീച്ചും പരിസരവും ഇന്നലെ പ്ലാസ്റ്റിക് മുക്തമാക്കി അവർ വൃത്തിയാക്കിയത്

 ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം വർക്കല ഡിവൈഎസ്പി നിയാസ് നിർവഹിച്ചു. വാർഡ് കൗൺസിലർ അജയകുമാർ , ബീറ്റ് ഓഫീസർ ജയപാലൻ, ആശാവർക്കർ സിന്ധു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കോസ്റ്റൽ പോലീസ് സിഐ കെ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം നാട്ടുകാരും പരിപാടിയുടെ ഭാഗമായി.