രോഗികളുടെ കൂട്ടിരിപ്പുകാർ പരാതിയുമായി സമീപിച്ചു. ചില ശുചിമുറികള്‍ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നതായി കൂട്ടിരിപ്പുകാര്‍ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ ശുചിമുറി തുറന്ന് പരിശോധിക്കുകയും എത്രയും വേഗം ശുചിമുറികള്‍ ഉപയോഗപ്രദമാക്കി തുറന്ന് കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ഡുകളില്‍ ചെരിപ്പിട്ട് കയറാന്‍ അനുവദിക്കുന്നില്ലെന്ന് ചില രോഗികളുൾപ്പെടെ പരാതിപ്പെട്ടു. വാര്‍ഡിനകത്ത് ചെരിപ്പിടാന്‍ അനുവദിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടി.ടി. ഇന്‍ജക്ഷന്‍ മരുന്ന് പുറത്തെഴുതുന്നതായിരുന്നു മറ്റൊരു പരാതി. മരുന്നിന്റെ സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ മരുന്ന് ഉള്ളതായി കണ്ടെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പരാതികൾ ഉൾപ്പെടെയുള്ളവ പരിഹരിക്കുന്നതിനും നിർദേശം നൽകി.പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനത്തിനായി കൊല്ലം ജില്ലയിൽ എത്തിയപ്പോഴാണ് പ്രവർത്തനവലോകനത്തിനായി മെഡിക്കൽ കോളേജ് സന്ദർശിച്ചത്.ജി.എസ്. ജയലാൽ എം.എൽ.എ., ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.