മുൻമന്ത്രി കെ.ശങ്കരനാരായണൻ അന്തരിച്ചു

തിരുവനന്തപുരം:മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണൻ(90) അന്തരിച്ചു.ആറു സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളിയാണ്. മുൻ ധനമന്ത്രിയായിരുന്നു. കെ കരുണാകരൻ, എ കെ ആൻറണി മന്ത്രിസഭകളിൽ അംഗം. യുഡിഎഫ് മുൻ കൺവീനറായിരുന്നു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.

നാലുതവണ മന്ത്രിയായിരുന്ന ശങ്കരനാരായണന്‍ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു.