വർക്കല : ചെറുന്നിയൂർ പഞ്ചായത്ത് കല്ലുമല കുന്നിൽ മേൽക്കോണം എസ് എസ് നിവാസിൽ 25 കാരി ശരണ്യ , രണ്ടര വയസ്സ് പ്രായമുള്ള മകൾ നക്ഷത്ര എന്നിവർ ആണ് ആത്മഹത്യ ചെയ്തത്. സ്വകര്യ ബസ്സ് ഡ്രൈവർ കൂടിയായ ഭർത്താവ് സുജിത്ത് സ്ഥിര മദ്യപാനി ആണെന്ന് നാട്ടുകാർ പറയുന്നു. ഇന്നും ഉച്ചയോടെ കുടുംബ വഴക്ക് ഉണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നുണ്ട്. മദ്യപിച്ചു വീട്ടിൽ നിന്നും ഇറങ്ങി പോവുകയും തിരിച്ചു വൈകിട്ട് 5.30 ഓടെ വീട്ടിൽ എത്തിയപ്പോൾ ആണ് ശരണ്യ യും മകളും ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി ഏറെ വൈകിയതിനാൽ മറ്റ് നടപടികൾ ഇന്ന് രാവിലെ ഉണ്ടാവുകയുള്ളൂ