കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി; യുവാവ് ആശുപത്രിയിൽ മരിച്ചു

കണ്ണൂർ: കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ചു കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്‍ – സിജി ദമ്പതികളുടെ മകന്‍ ലെജിന്‍ (24) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരത്തെ ആശുപത്രിയില്‍ മരണപ്പെട്ടത്. 70 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു.പോലീസ് സേനാ ഡിഫന്‍സ് അംഗമായ ലെജിന്‍ തളിപ്പറമ്പില്‍ പരിശീലനം നടത്തി വരികയാണ്. ഞായറാഴ്ച വൈകുന്നരം മൂന്നു മണിയോടെ കാമുകിയുടെ വീട്ടിലേക്ക് പോകുന്ന വിവരം നാട്ടിലെ സുഹൃത്തുക്കളെ അറിയിച്ച ശേഷം കാമുകിയായ യുവതിയുടെ താഴെ വിളക്കന്നൂര്‍ നടുവില്‍ കണ്ണാടിപ്പാറയിലെ വീട്ടിന് മുന്നിലെത്തി പെട്രോള്‍ ഒഴിച്ച്‌ ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നു.

പിന്‍തുടര്‍ന്നെത്തിയ സുഹൃത്തുക്കളും പരിസരവാസികളുമാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആദ്യം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചത് ഗുരുതരാവസ്ഥയില്‍ തിവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടെ മരണപ്പെട്ടു