പെട്രോൾ ഡീസൽ പാചക വാതക മണ്ണെണ്ണ വില വർദ്ധനവിൽ പ്രതിഷേധിച്ചു സിപിഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മണ്ഡലം സെക്രട്ടറി സി. എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ എൽ നസിർ ബാബു അധ്യക്ഷനായ യോഗത്തിൽ മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വക്കം മോഹൻദാസ്,മണ്ഡലം സെക്രെട്ടറിയറ്റ് അംഗം അവനവഞ്ചേരി രാജു,പേരേറ്റ് മോഹനൻ,കെ. ജി. രാധാകൃഷ്ണൻ, ആറ്റിങ്ങൽ ശ്യാം,എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ്
പി. എസ്. ആന്റസ്, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ. സുധാകരൻ നന്ദി രേഖപ്പെടുത്തി.അനിൽ ദത്ത്, ഒറ്റൂർ സുലി, മുകുന്ദൻ ബാബു എന്നിവർ നേതൃത്വം നൽകി