നിറയെ യാത്രക്കാരുമായി ഇന്ധനം നിറക്കുവാൻ പെട്രോൾ പമ്പുകളിൽ കാത്തുകിടക്കുന്ന പൊതു ഗതാഗതത്തിന്റെ ഭാഗമായ സ്വകാര്യ ബസ്സുകൾ ചിലയിടങ്ങളിൽ സ്ഥിരം കാഴ്ചയാണ്.
യാത്രക്കാർക്ക് എത്തേണ്ടിടത്ത് കൃത്യസമയത്ത് എത്തുവാൻ സാധിക്കാതെ വരുന്നതുമൂലമുണ്ടാകുന്ന കാര്യനഷ്ടവും, അഭിമാനക്ഷതവും പാർശ്വഫലങ്ങളുമാണ്. ചോദ്യം ചെയ്താൽ ഒറ്റപ്പെടുമോ എന്ന ഭയം കാരണം പലരും മൗനമായി ഇത് സഹിക്കുന്നു.
കേരള മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങൾ 46(2)(o) പ്രകാരം യാത്രക്കാരുള്ളപ്പോൾ ബസിൽ ഇന്ധനം നിറക്കുവാൻ പാടുള്ളതല്ല.
യാത്രക്കാർക്ക് പരാതിയുണ്ടെങ്കിൽ ടിക്കറ്റ് കോപ്പി സഹിതം RTA ക്ക് പരാതി അയക്കാവുന്നതാണ്.
ഉപഭോക്താവ് എന്ന നിലയിൽ ഉപഭോക്ത കമ്മീഷനേയും യാത്രക്കാരന് സമീപിക്കാവുന്നതുമാണ്.