സംഭവത്തില്‍ നിലമ്പൂർ സ്വദേശിയായ അഭിനവ് (20) അപകടത്തില്‍ മരിച്ചിരുന്നു.ഗുരുതര പരുക്കുകളോടെ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അനീഷിനും ഗുരുതര പരിക്കേറ്റു. അഞ്ചാം വളവിലുള്ള വനത്തിലെ മരത്തില്‍ തട്ടിയാണു കല്ല് നിന്നത്.
ഇവരുടെ പിറകിലുണ്ടായിരുന്ന മറ്റൊരു ബൈക്കിലെ യാത്രികന്റെ ക്യാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്. മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് 250 മീറ്റര്‍ ഉയരത്തില്‍ നിന്നും കല്ല് ഉരുണ്ട് വന്നത്. തുടര്‍ന്ന് കല്ല് ഇവരുടെ ബൈക്കില്‍ പതിക്കുകയായിരുന്നു.