പ്രായപൂർത്തിയാകാത്ത എട്ടുവയസ്സുള്ള ബുദ്ധിമാന്ദ്യമുള്ള അതിജീവിതയെ ലൈംഗിക അതിക്രമം നടത്തിയ രണ്ടാനച്ഛൻ സുഗത കുറുപ്പ്,സുഗതന്റെ സുഹൃത്തുക്കൾ ആയ ഷിബു രാജൻ,ജയൻ പിള്ള (കുമാർ ) എന്നിവരാണ് പിടിയിലായത്.അതിജീവിത യുടെ മാതാവും രണ്ടാനച്ഛനും ഇപ്പോൾ താമസിക്കുന്ന മടവൂർ തങ്കകല്ലിൽ ഉള്ള വീട്ടിൽ വച്ച് ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ അടുത്ത സമയം വരെ ഒന്നാംപ്രതിയും കൂട്ടുകാരും ചേർന്ന് അതിജീവിത യെ ദേഹോപദ്രവം ഏൽപ്പിക്കുകയും ബലമായി മദ്യം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു.വർക്കല ഡി വൈ എസ് പി നിയാസിന്റെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.