#ആറ്റിങ്ങൽ വക്കം സ്വദേശിയായ സുനിൽ പുരുഷോത്തമൻ UAEയിലെ ഒരു ചെറിയ സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ഡിസംബർ 12 ന് താൻ വാഹനം ഓടിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ രോഗം ഗുരുതരമാവുകയും അത് സ്ട്രോക്കിലേക്കും കോമയിലേക്കും ആവുകയും ഏകദേശം 100-ൽ പരം ദിവസങ്ങൾ അദ്ദേഹം ദുബായ് റാഷിദ് ഹോസ്പിറ്റലിൽ അബോധാവസ്‌ഥയിൽ വെന്റിലേറ്ററിൽ കഴിയുകയും ആയിരുന്നു. ഇദ്ദേഹം ജോലി ചെയ്തിരുന്നത് ഒരു ചെറിയ കമ്പനി ആയതിനാൽ ആശുപത്രിയിലെ ഭാരിച്ച ചിലവുകൾ ഏറ്റെടുക്കാൻ കമ്പനിക്ക് കഴിയാത്ത സാഹചര്യത്തിൽ ആരും തുണക്ക് ഇല്ലാത്ത അവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തെ ജനറൽ വാർഡിൽ പ്രവേശിപ്പിക്കുകയും ഡിസ്ചാർജ് ചെയ്ത് നാട്ടിൽ കൊണ്ട് പോകാൻ ആശുപത്രി ഓഫിസ് ആവശ്യപ്പെടുകയും
ചെയ്തപ്പോഴാണ് ശ്രീ. സുനിൽ പുരുഷോത്തമന്റെ ഭാര്യ അടൂർ പ്രകാശ് എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്.
വിദേശകാര്യ മന്ത്രി ശ്രീ. ജയ്ശങ്കറിനെയും ദുബായ് കോൺസുലേറ്റ് ജനറലിനെയും ഈ വിവരങ്ങൾ വേഗം അറിയിക്കുകയും ഒപ്പം ദുബായിലെ ആറ്റിങ്ങൽ കെയർ പ്രവർത്തകരോട് അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങൾക്കും കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ആശുപത്രിയിലെ ഭീമമായ ചിലവുകൾ പരിഹരിക്കുകയും മെഡിക്കൽ ടീമിന്റെ എസ്കോർട്ടോടുകൂടി കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ സുനിൽ എത്തി🙏
ഇപ്പോൾ അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു. എത്രയും വേഗം സുഖം പ്രാപിക്കാൻ ഈശ്വരനോട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം🙏🙏
Adoor prakash mp യുടെവാക്കുകൾ###
ആറ്റിങ്ങലിലെയും ഡൽഹിയിലെയും എന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിച്ച #ആറ്റിങ്ങൽകെയർ UAE കോർഡിനേറ്റർ ശ്രീ. ഷാജി ഷംസുദീൻ, ആറ്റിങ്ങലിലെ NGO അസോസിയേഷൻ പ്രവർത്തകൻ ശ്രീ. ഷിബു S മുക്കാല തുടങ്ങിയവർക്കും ദുബായ് ഇന്ത്യൻ കോൺസൽ ടീമിനും അതിലുപരി വിദേശകാര്യ മന്ത്രി ശ്രീ. ജയ്ശങ്കർജിക്കും നന്ദി