ആലംകോട് ഗവ.എൽപി സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: അധ്യയന വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായിട്ടാണ് ആലംകോട് ഗവ.എൽപി സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചത്. കൊവിഡ് അടച്ചുപൂട്ടലിനെ തുടർന്ന് ഓൺലൈൻ പഠനം നടത്തിയിരുന്ന കുട്ടികൾക്ക് ഈ അടുത്ത കാലത്താണ് ക്ലാസ് റൂം പഠനം വീണ്ടും സാധ്യമായത്. ഈ അധ്യയന വർഷം പൂർക്കിയാക്കുന്നതിന്റെ ഭാഗമായി കുട്ടികൾ വിദ്യാഭ്യാസത്തിലും മറ്റ് ഇതര പ്രവർത്തനങ്ങളിലും നേടിയെടുത്ത കഴിവുകൾ അവതരിപ്പിക്കാനും കൂടി മികവുത്സവത്തിൽ വേദിയൊരുങ്ങി. കുരുന്നുകളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് റീജാസത്യൻ സ്വാഗതം പറഞ്ഞു. കൂടാതെ കവിയും അധ്യാപകനുമായ താണുവൻ ആചാരി വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ചങ്ങാതി മാഗസിൻ' പ്രകാശനം ചെയ്തു. ബിപിസി പ്രതിനിധി പി.സജി സ്കൂൾ ജൈവ വൈവിദ്ധ്യ രജിസ്ടറിന്റെ പ്രകാശനവും നിർവ്വഹിച്ചു. എസ്എംസി ചെയർമാൻ അമീർ, മേലാറ്റിങ്ങൽ ക്ലസ്റ്റർ കോഡിനേറ്റർ മായടീച്ചർ, പിടിഎ വൈസ് പ്രസിഡന്റ് റ്റി.സുഫിന, അധ്യാപിക എം.എസ്.ഷംന തുടങ്ങിയവർ സംസാരിച്ചു.