ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസ്സ് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

അമിതവേഗതയിൽ വന്ന KSRTC ബസ്സ് നിയന്ത്രണം വിട്ട് എതിർദിശയിലെ പുരയിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് പരിക്കേറ്റു. ഇന്ന് കുറച്ചു മുൻപാണ് ദേശീയ പാതയിൽ പാലമൂടിനും മാമത്തിനും ഇടക്ക് വച്ച് അപകടത്തിൽ പെട്ടത്. തിരുവനന്തപുരം ഭാഗത്തു നിന്നും ആറ്റിങ്ങലേക്ക് വരികയായിരുന്ന കണിയാപുരം ഡിപ്പോയിലെ ബസ്സാണ് നിയന്ത്രണം വിട്ട് എതിർദിശയിലെ കയറ്റത്തിലുള്ള വസ്തുവിലേക്ക് കയറ്റിയത്. ഈ സമയം സമീപത്തെ വീട്ടിലേക്ക് പോകാനായി ബൈക്കിലെത്തിയ റംസി എന്ന യുവാവിനെ ബസ്സ് ഇടിച്ച് തെറിപ്പിച്ചത്. റംസിയെ തിരുവനന്തപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.