വർക്കല മണ്ഡലത്തിൽ പള്ളിക്കൽ വില്ലേജിൽ പദ്മഭൂഷൺ മടവൂർ വാസുദേവൻ നായരുടെ ഓർമ്മയ്ക്കായി കഥകളി മ്യൂസിയം സ്ഥാപിക്കാൻ ആദ്യഗഡുവായി 10 ലക്ഷം രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അറിയിച്ചു.
കേരളത്തിലെ പ്രശസ്തനായ ഒരു കഥകളി നടനായിരുന്നു മടവൂർ വാസുദേവൻ . നായർ രൗദ്രവും ശംഗാരവും ഒരു പോലെ സമ്മേളിക്കുന്ന അഭിനയ പ്രധാനമായ തെക്കൻ കളരിസമ്പ്രദായ ചിട്ടകൾ പിൻതുടരുന്ന അദ്ദേഹം താടിവേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കുന്നു.