തിരുവനന്തപുരം :പാലോട് പെരിങ്ങമ്മല ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന തറവാട്ടിൽ ഹോം അപ്ലൈൻസ് എന്ന സ്ഥാപനത്തിൽ എത്തി അക്രമം ഉണ്ടാക്കുകയും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 8000 രൂപ ബലമായി കവർച്ച ചെയ്യുകയും ചെയ്ത പ്രതിയായ പാലോട് കുറുന്താളി ഡെനി വിലാസത്തിൽ മോഹൻദാസ് മകൻ ഡെലിം(38) എന്ന കറുമ്പനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5 30ന് പ്രതി ബുള്ളറ്റിൽ വരുകയും കടക്കാരനോട് പൈസ ആവശ്യപ്പെടുകയും പൈസ നൽകാത്തതിനെ തുടർന്ന് കടയിൽ അതിക്രമിച്ച് കയറി കട ഉടമയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയും ക്യാഷ് കൗണ്ടറിൽ നിന്നും എണ്ണായിരത്തോളം രൂപ എടുത്തു കൊണ്ട് പോവുകയും ചെയ്യുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പാലോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിരുവനന്തരപുരം റൂറൽ ജില്ലാ പോലീസ് മേധാവി Dr ദിവ്യ ഗോപിനാഥ് IPS ന്റെ നിർദേശാനുസരണം നെടുമങ്ങാട് DySP M. K സുൾഫിക്കറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ
പി.ഷാജിമോൻ , SI നിസ്സാറുദീൻ, GSI മാരായ ഉദയകുമാർ , വിനോദ് V V, SCPO സജീവ്, റിയാസ്, cpo സുലൈമാൻ
എന്നിവരടങ്ങിയ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.