കോഴിക്കോട്: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം- സുല്‍ത്താന്‍ ബത്തേരി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിന്റെ പാര്‍ശ്വഭിത്തിയില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ചുരത്തിലെ ആറാം വളവില്‍ സ്വിഫ്റ്റ് ബസ് ഇന്നലെയും അപകടത്തില്‍പ്പെട്ടിരുന്നു.
ഇന്നലെ പുലര്‍ച്ചെ കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് കയറി തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു.