പ്രതിപക്ഷ നേതാവ് എൽഡിഎഫിലേക്ക് പോകുമോ?എനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറെ നീതിയും ശരിയാണോ? ഇഫ്താര്‍ ചൂണ്ടി കെ.വി.തോമസ്

കൊച്ചി:പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഇഫ്താർ വിരുന്നില്‍ പങ്കെടുത്തത് ചോദ്യംചെയ്ത് കെ.വി തോമസ്. മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത പ്രതിപക്ഷനേതാവ് ഇടതുപക്ഷത്തേക്ക് പോകുമോ?. പി.സി.വിഷ്ണുനാഥ് എ.ഐ.വൈ.എഫ് സെമിനാറില്‍ പങ്കെടുത്തത് അനുമതിയോടെയാണോ? തനിക്കൊരു നീതി, മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ?.  ഇക്കാര്യം എ.ഐ.സി.സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കെ.വി.തോമസ് പറഞ്ഞു.