തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് (Kallambalam) വിരണ്ട ആന പാപ്പാനെ കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ. ഇതിനിടെ പാപ്പാന്‍റെ ശരീരത്തിലേക്ക് ആന തടി എടുത്തിടുകയായിരുന്നു. പുത്തന്‍കുളം സ്വദേശിയായ സജീവന്‍റെ കണ്ണന്‍ എന്ന ആനയാണ് പാപ്പാനെ കൊന്നത്. പാപ്പാന്‍റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതേദഹം മാറ്റാനായത്. തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് വിരണ്ടത്. ആനയെ ഇനിയും തളയ്ക്കാനായിട്ടില്ല.