ഡ്രാഗൺ ബോട്ട് റേസിൽ തിളങ്ങി അഞ്ചുതെങ്ങ് താഴംപള്ളി സ്വദേശിനി.

ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഡ്രാഗൺ ബോട്ട് അസ്സോസിയേഷൻ ഓഫ് ഇന്ത്യ സംയുക്തമായി സംഘടിപ്പിച്ച ഒൻപതാമത് ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കരസ്ഥമാക്കി അഞ്ചുതെങ്ങ് താഴംപള്ളി സ്വദേശിനി ലത ജോൺസൺ ഉൾപ്പെടുന്ന കേരളം പോലീസ് ടീം.

2022 ൽ നടക്കാൻ പോകുന്ന ഏഷ്യൻ ഗെയിംസിലേക്കുള്ള സെലക്ഷൻ ട്രയൽ കൂടിയാണ് ഈ മത്സരം ലക്ഷ്യം വക്കുന്നത്.
അഞ്ചുതെങ്ങ് താഴംപള്ളി സ്വദേശിയായ ലത ജോൺസൺ നീന്തൽ ഇനത്തിലൂടെ കോസ്റ്റൽ വാർഡനായിട്ടാണ് പോലീസ് ടീമിൽ എത്തിപ്പെടുന്നത്. ഇപ്പോഴത്തെ വിജയം വരുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധികരിക്കാൻ അർഹയാക്കും എന്ന പ്രതീക്ഷയിലാണ് ലത.

ജോൺസൺ ആണ് ഭർത്താവ്, ഡയാന, ഡാലിയ എന്നീ രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് ലത.