*സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസ്*

സാമൂഹികമാധ്യമങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികളെക്കുറിച്ചും അവയുടെ ദുരുപയോഗം തടയുന്നതിനെക്കുറിച്ചും അഡീഷണൽ എസ്.പി. ബിജുമോൻ ക്ലാസ് എടുത്തു.

• എൻ.എസ്.എസ്. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച സൈബർ കുറ്റകൃത്യങ്ങളും പരിഹാരമാർഗങ്ങളും ബോധവത്കരണ ക്ലാസ് ജില്ലാ ഹൈടെക് സെൽ അഡീഷണൽ എസ്.പി. ബിജുമോൻ ഉദ്ഘാടനം ചെയ്യുന്നു
നെയ്യാറ്റിൻകര : സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ജില്ലാ ഹൈടെക് സെൽ അഡീഷണൽ എസ്.പി. ബിജുമോൻ ഉദ്ഘാടനം ചെയ്തു.

സാമൂഹികമാധ്യമങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികളെക്കുറിച്ചും അവയുടെ ദുരുപയോഗം തടയുന്നതിനെക്കുറിച്ചും അഡീഷണൽ എസ്.പി. ബിജുമോൻ ക്ലാസ് എടുത്തു. താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻനായർ അധ്യക്ഷനായി. റവന്യൂ വകുപ്പിന്റെ മികച്ച തഹസിൽദാർക്കുള്ള സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച ശോഭാ സതീഷിനെ ആദരിച്ചു. ഹ്യൂമൻ റിസോഴ്‌സ് സെൽ കോ-ഓർഡിനേറ്റർ പ്രവീൺ കുമാർ സ്വാഗതവും യൂണിയൻ സെക്രട്ടറി വി.ഷാബു നന്ദിയും പറഞ്ഞു.

എൻ.എസ്.എസ്. പ്രതിനിധി സഭാംഗങ്ങളായ ഡി.വേണുഗോപാൽ, വി.നാരായണൻകുട്ടി, അജയകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ മധുകുമാർ, കെ.രാമചന്ദ്രൻനായർ, വിക്രമൻനായർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ അരുൺ ജി.നായർ എന്നിവർ സംസാരിച്ചു.