മണമ്പൂരിൽ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.

മണമ്പൂർ ഗ്രാമപഞ്ചായത്ത് "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിപ്രകരം പച്ചപ്പ് ജൈവ കർഷക കൂട്ടായ്മയുടെ  നേതൃത്വത്തിൽ ഒന്നര ഏക്കറോളം സ്ഥലത്ത് ജൈവ രീതിയിൽ വിളയിച്ചെടുത്ത പയർ , പാവൽ, വെള്ളരി, വെണ്ട , വഴുത, മുളക് , സലാഡ് വെള്ളരി  തുടങ്ങിയവയുടെ വിളവെടുപ്പ് ഉത്ഘാനകർമ്മം എം.എൽ.എ ഒ എസ് അംബിക നിർവഹിച്ചു . തദവസരത്തിൽ മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ . നഹാസ്, വൈസ് പ്രസിഡന്റ് ലിസി വി തമ്പി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ , വാർഡ് അംഗങ്ങളായ റാഷിദ്, നിമ്മി അനിരുദ്ധൻ, സുരേഷ് കുമാർ വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ പ്രേമവല്ലി. എം,മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ ശശിധരൻ നായർ,മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് സുരേഷ് കുമാർ,കാർഷിക വികസന സമിതി മുൻ അംഗം പ്രഫുല്ല കുമാർ,മണമ്പൂർ കൃഷി ഓഫീസർ സി എസ് അനിൽ എന്നിവർ പങ്കെടുത്തു.പച്ചപ്പ് ജൈവ കർഷക കൂട്ടായ്മയുടെഅംഗങ്ങളും, കർഷകരും പങ്കെടുത്ത ചടങ്ങിൽ പച്ചപ്പ് ജൈവകർഷക കൂട്ടായ്മയുടെ പ്രസിഡൻറ് രതീഷ്.ബി സ്വാഗതവും, സെക്രട്ടറി രാജേഷ് എൽ.സി നന്ദിയും രേഖപ്പെടുത്തി.